Saturday, 28 December 2013

കുട്ടികളുടെ രചനകള്‍.

                                കുട്ടികളുടെ രചനകള്‍  


അനുഭവവിവരണം 
             ഞാന്‍ അമ്മയോടു  എന്റെ അനുഭവങ്ങള്‍  പങ്കു വെക്കാം. കുഞ്ഞിത്താറാവ്  പറഞ്ഞു തുടങ്ങി ......
                    "  ഞാന്‍  ഒഴുകി ഒഴുകി എത്തി ചേര്‍ന്നത് അതി മനോഹരമായ 
ഒരു നീലതടാകത്തിലാണ് .വൃത്താകൃതിയായ വിശാലമായ ജലപ്പരപ്പ് കണ്ടു ഞാന്‍ അമ്പരന്നുപോയി. അവിടത്തെ മനോഹര കാഴ്ചകള്‍ കണ്ടു ഞാന്‍ എന്റെ പേടി മറന്നു. പല നിറത്തിലും പലവലിപ്പത്തിലുമുള്ള  അതിമനോഹ രങ്ങളായ താമരപൂക്കള്‍ . വിരിയാന്‍ പോകുന്ന താമരമൊട്ടുകള്‍.ആ നീല  
ത്തടാകത്തില്‍ പച്ച വിരിച്ചു നില്‍ക്കുന്ന താമരയിലകള്‍ . അവയ്ക്കിടയിലൂടെ 
കളിച്ചും രസിച്ചും നടക്കുന്ന അതിമനോഹരങ്ങളായ അരയന്നങ്ങള്‍. ആദ്യം കണ്ടപ്പോള്‍ എനിക്ക് പേടി തോന്നി . ഞാന്‍ ചിരകിട്ടു അടിക്കാന്‍ തുടങ്ങി. 
എന്റെ വെപ്രാളം കണ്ട അവര്‍  പറഞ്ഞു." പേടിക്കേണ്ട താറാകുഞ്ഞേ ഞങ്ങള്‍ 
നിന്നെ ഒന്നും ചെയ്യില്ല. "  ആ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് ആശ്വാസമായി. 
അവര്‍ എന്നെ തടാകത്തിന്റെ നടുവിലേക്കുകൊണ്ടുപോയി. 
                  എന്റെ മനസ്സില്‍ പേടിയായിരുന്നു. എന്നിട്ട് കൂട്ടത്തിലെ ഒരു അരയന്നം ആ മധുരമാര്‍ന്ന താമരനൂലുകള്‍ സാവധാനം എടുത്തു. എന്നിട്ട് എനിക്ക് നല്‍കി. എന്നാലും എനിക്ക് പേടിയായിരുന്നു . എന്നാലും ഞാന്‍ മനസ്സില്ലാമനസ്സോടെ ആ താമര നൂലുകള്‍ കഴിച്ചു. അപ്പോള്‍ ഒരു അത്ഭുതം'
എന്റെ തൂവലുകള്‍ കൊഴിഞ്ഞു. ഞാന്‍ അമ്മേഎന്ന് വിളിച്ചു കരഞ്ഞു.
 അപ്പോള്‍ എന്‍റെ ശരീരത്ത് മിനുസ്സമാര്‍ന്ന മനോഹരങ്ങളായ വെള്ളത്തൂവലുകള്‍ വന്നു. എന്നാലും അമ്മെ ഞാന്‍ അമ്മയെ ഓര്‍ക്കാത്ത ഒരു ദിവസം പോലും എനിക്കുണ്ടായിരുന്നില്ല.      
                                                                                             കാര്‍ത്തിക്. എം. എസ്. 

എന്‍റെ വിദ്യാലയം

ഗവ: എല്‍ .പി .ജി .എസ് . മൂത്തകുന്നം

            2013  ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച വര്‍ഷമാണ്‌ .  കാരണം  പറവൂര്‍ ഉപജില്ല കലോത്സവത്തില്‍ റണ്ണര്‍ അപ് 
ആവാന്‍ കഴിഞ്ഞത് നിസ്സാരകാര്യമല്ല . കൂടാതെ പറവൂര്‍ ഉപജില്ലാ ശാസ്ത്രോ 
ത്സവത്തില്‍ സാമൂഹ്യശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം നേടി.മറ്റു മേളകളില്‍ മികച്ച വിജയം കൈവരിക്കാനും കഴിഞ്ഞു. ഇനിയുമേറെ ഉയരങ്ങളിലേക്ക് 
എത്തിച്ചേരാന്‍ ഈ കൊച്ചു വിദ്യാലയിതിനു കഴിയട്ടെ.