Sunday, 13 July 2014

            2014 ജൂണ്‍ 5  പരിസ്ഥിതിദിനം 

                 ഈ  വര്‍ഷത്തെ പരിസ്ഥിതിദിനം കുട്ടികള്‍ക്ക് ഭൂമിയെകുറിച്ചും പരിസ്ഥിതിയെ കുറിച്ചും  ഏറെ  തിരിച്ചറിവുകള്‍ സമ്മാനിച്ചു .   പരിഷത്ത് പ്രവര്‍ത്തകനും റിട്ട.പ്രോഫസരുമായ  ശ്രീ പ്രകാശന്‍ മാസ്റ്റര്‍ കുട്ടികള്‍ക്ക് പരിസ്ഥിതി സന്ദേശം നല്‍കി  .   കൂടാതെ ആഗോളതാപനം  തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച്  വളരെ ലളിതമായി  വിശധീകരിക്കുകയും ചെയ്തു.
തുടര്‍ന്ന് 'വെല്ലുവിളി ','ഹിമാനികള്‍ ഉരുകുമ്പോള്‍ ' തുടങ്ങിയ വിഡിയൊ  പ്രദര്‍ശനം  നടന്നു .   അതിനു ശേഷം പരിസ്ഥിതി ക്വിസ്സ്  നടന്നു .  നിഖ  പി.എം.  ഒന്നാം സ്ഥാനവും സോണിയ കെ.എസ്.
രണ്ടാം സ്ഥാനവും നേടി.  മേഖല തല പരിപാടിയിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു .  പരിസ്ഥിതി സംരക്ഷണവുമായി ബന്ധപെട്ട  പോസ്റ്ററുകള്‍ കുട്ടികള്‍  തയാറാക്കി...............................  




ആദരാഞ്ജലികള്‍ ...........





                പ്രവേശനോത്സവം - 2014
2014-15 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം പൂര്‍വാധികം  ഭംഗിയായി  നടന്നു . പറവൂര്‍ എം. എല്‍. എ  ശ്രീ  വി. ഡി  സതീശന്‍  ചടങ്ങ് ഉദ്ഘാടനം ചെയ്തു . വടക്കേക്കര  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റ്   ശ്രീമതി  കാര്‍ത്ത്യായനി   സര്‍വന്‍ , ശ്രീ ടി . ജി . അശോകന്‍  (ജില്ലാപഞ്ചായത്ത്‌   മെമ്പര്‍ ) ,  ശ്രീ പി . ശശി കുമാര്‍  എന്നിവരും 'ചങ്ങാതിക്കൂട്ടം മൂത്തകുന്നം' എന്ന  സംഘടനയുടെ സാരഥികളും ചടങ്ങില്‍ പങ്കെടുത്തു .                                                              ചടങ്ങില്‍ വെച്ച്  ചങ്ങാതിക്കൂട്ടം  കുട്ടികള്‍ക്കായി  നല്‍കിയ ഫര്‍ണിച്ചറിന്‍റെയും  യുണിഫോമിന്‍റെയും    വിതരണോദ്ഘാടനം  ശ്രീ വി .ഡി . സതീശന്‍   എം . എല്‍ .എ നടത്തി . കൊട്ടുവള്ളിക്കാട് കസാഖ് പഠനോപകരണ വിതരണവും നടത്തി .......
  ഈ വിദ്യാലയത്തിലേക്ക് ചിത്ര ശലഭങ്ങള്‍ക്ക് സ്വാഗതം