Tuesday, 28 June 2016



 ജൂണ്‍  1 9   വായനാ ദിനം 

   
         ജൂണ്‍ 19  ഞായര്‍  ആയതിനാല്‍ ജൂണ്‍  2 0  തിങ്കളാഴ്ച യാണ്  വായനാവാര 

പരിപാടികള്‍ക്ക് തുടക്കം കുറിച്ചത് . രാവിലെ പ്രത്യേക അസ്സംബ്ലി യോടെ 

പരിപാടികള്‍ക്ക് തുടക്കമായി. ശ്രീ പ്രകാശന്‍ മാസ്റ്റര്‍  പരിപാടികള്‍ ഉദ്ഘാ 

ടനം ചെയ്തു. വായനയുടെ പ്രാധാന്യവും കഥാപുസ്തകങ്ങളെ കുറിച്ചും 

പ്രശസ്തരായ എഴുത്തുകാരേക്കുറിച്ചും എല്ലാം അദ്ദേഹം വിശദീകരിച്ചു.

തുടര്‍ന്ന് വായനാവാര പരിപാടികള്‍  പ്രഖ്യാപിച്ചു,

 2 0 - 2 -16     ഉദ്ഘാടനം 
തിങ്കള്‍ 

21 -6-16          വായന അനുഭവങ്ങള്‍  പങ്കുവെക്കല്‍   അധ്യാപിക , കുട്ടികള്‍ 
ചൊവ്വ 
22 -6-16            ക്ലാസ് ലൈബ്രറി  ഉദ്ഘാടനം
ബുധന്‍ 
                           പുസ്തക വിതരണം - വായനാകുറിപ്പ് തയ്യാറാക്കുന്ന വിധം 

                          പരിചയപ്പെടല്‍ 

23-6-16              പോസ്റ്റര്‍ രചന   ക്ലാസ് മൂന്ന് & ക്ലാസ് നാല് 
വ്യാഴം             വായനാക്കുറിപ്പ്  അവതരണം 

24 -6-16              സാഹിത്യ കാരന്മാരുമായി അഭിമുഖം - ആദരിക്കല്‍.
വെള്ളി            കഥാ കവിത രചനാ  മത്സരം 

27-6-16              സാഹിത്യക്വിസ്    1 -30 pm
തിങ്കള്‍ 

26-6-16              ആശാന്‍ ലൈബ്രറി സന്ദര്‍ശനം 
ചൊവ്വ              വായനാ മത്സരങ്ങള്‍ 















ബാലവേല വിരുദ്ധ ദിനം 

           ബാലവേലയിലേര്‍പ്പെട്ട  ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ദുരിത 

ങ്ങള്‍  തിരിച്ചറിഞ്ഞു കൊണ്ടാണ്  ഈ വര്‍ഷം  ഈ ദിനം ആചരിച്ചത്.

അസ്സംബ്ലിയില്‍  സുമടീച്ചര്‍  ഈ  ദിനത്തിന്‍റെ  പ്രാധാന്യം വിശദീകരിച്ചു.

പത്രവാര്‍ത്തകള്‍ വായിച്ചു. കൂടാതെ പോസ്റ്ററുകള്‍ തയ്യാറാക്കി. ഇതുമായി

ബന്ധപ്പെട്ട് ഒരു സ്കിറ്റ്  തയ്യാറാക്കുന്ന തിരക്കിലാണ്.

Thursday, 9 June 2016




            ലോക പരിസ്ഥിതി ദിനം -  2016  ജൂണ്‍ 5 

               ലോക പരിസ്ഥിതി  ദിനം വിവിധ പരിപാടികളോടെ  ഞങ്ങളുടെ

   വിദ്യാലയത്തില്‍ നടന്നു .  വൃക്ഷ ത്തൈ  വിതരണം, പോസ്റ്റര്‍ രചന,

    പരിസ്ഥിതി ഗാനാലാപനം ,  വൃക്ഷത്തൈ നടല്‍ ,  ചുമര്‍ പത്രിക നിര്‍

    മാണം,  പരിസ്ഥിതി സംരക്ഷണം ഡോകുമെന്ററി പ്രദര്‍ശനം എന്നിവ

നടന്നു.

 





















               



ലളിതമായ  തുടക്കം.

            









പ്രവേശനോത്സവത്തിലെ  ചില  നിറമുള്ള നിമിഷങ്ങള്‍ ....

Sunday, 5 June 2016

ലോക പരിസ്ഥിതി ദിനം 2016



ലോക പരിസ്ഥിതി ദിനം  2016

ഇന്ന്  ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം . പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്‍റെ 

ആവശ്യകതയെ ക്കുറിച്ച് ഏവരെയും ബോധാവാന്മാരാക്കുന്ന ദിവസം.

വെറുമൊരു മരം നടലില്‍ അവസാനിക്കേണ്ടതാണോ ഈ ദിനം ?

This year’s theme for WED – Go Wild for Life – encourages you to celebrate all those species under threat and take action of your own to help safeguard them for future generations. This can be about animals or plants that are threatened within your local area as well as at the national or global level - many local extinctions will eventually add up to a global extinction! Whoever you are, and wherever you live, show zero-tolerance for the illegal trade in wildlife in word and deed, and make a difference.







Wednesday, 1 June 2016

പ്രവേശനോത്സവo 2016-17



2016-17  ഒരു പുതിയ അധ്യയന വര്‍ഷം കൂടി 

                 ഇന്ന്  പ്രവേശനോത്സവമായിരുന്നു. പുതിയ അതിഥികള്‍ ഞങ്ങളുടെ 

വിദ്യാലയത്തില്‍ എത്തിയ ദിവസം. ആഴ്ചകളായി ഞങ്ങള്‍ ഈ ഉത്സവത്തി

ന്‍റെ  ഒരുക്കത്തിലായിരുന്നു. ഞങ്ങളോടൊപ്പം നില്‍ക്കുന്ന , സഹകരിക്കുന്ന 

ഒരു പി ടി എ ഞങ്ങള്‍ക്കുണ്ട്.രാവിലെ ഒന്‍പതു മണിക്ക് തന്നെ പ്രധാനപ്പെട്ട 

എല്ലാവരും എത്തി. സ്കൂള്‍ ഭംഗിയായി അലങ്കരിച്ചിരുന്നു. ആദ്യ പരിപാടി 

റാലിയായിരുന്നു.