2014 ജൂണ്‍ 5 പരിസ്ഥിതിദിനം
ഈ വര്‍ഷത്തെ പരിസ്ഥിതിദിനം കുട്ടികള്‍ക്ക് ഭൂമിയെകുറിച്ചും പരിസ്ഥിതിയെ കുറിച്ചും ഏറെ തിരിച്ചറിവുകള്‍ സമ്മാനിച്ചു . പരിഷത്ത് പ്രവര്‍ത്തകനും റിട്ട.പ്രോഫസരുമായ ശ്രീ പ്രകാശന് മാസ്റ്റര്‍ കുട്ടികള്‍ക്ക് പരിസ്ഥിതി സന്ദേശം നല്കി . കൂടാതെ ആഗോളതാപനം തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് വളരെ ലളിതമായി വിശധീകരിക്കുകയും ചെയ്തു.
തുടര്‍ന്ന് 'വെല്ലുവിളി ','ഹിമാനികള്‍ ഉരുകുമ്പോള്‍ ' തുടങ്ങിയ വിഡിയൊ പ്രദര്‍ശനം നടന്നു . അതിനു ശേഷം പരിസ്ഥിതി ക്വിസ്സ് നടന്നു . നിഖ പി.എം. ഒന്നാം സ്ഥാനവും സോണിയ കെ.എസ്.
രണ്ടാം സ്ഥാനവും നേടി. മേഖല തല പരിപാടിയിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു . പരിസ്ഥിതി സംരക്ഷണവുമായി ബന്ധപെട്ട പോസ്റ്ററുകള്‍ കുട്ടികള്‍ തയാറാക്കി...............................


കുട്ടികള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്ന GLPGS മൂത്തകുന്നം സ്കൂളിനു അഭിനന്ദനങ്ങള്‍ ..... :-)
ReplyDelete