സ്വാതന്ത്ര്യദിനപരിപാടികള്‍
മറ്റേതൊരു വിദ്യാലയത്തേയും പോലെ ഞങ്ങളും സ്വാതന്ത്ര്യദിനം
ഗംഭീരമായി ആഘോഷിച്ചു. ഇപ്രാവശ്യം ഞങ്ങളുടെ കുട്ടികള്‍ ആശംസാ
കാര്‍ഡുകള്‍ സ്വയം നിര്‍മ്മിച്ചു. കൂടാതെ നിറമുള്ള തുണികള്‍ വാങ്ങി മുറി
ച്ച് രക്ഷകര്‍ത്താക്കളുടെ സഹായത്തോടെ അലങ്കാരങ്ങള്‍ ചെയ്തു. പതാക
കള്‍ നിര്‍മ്മിച്ചു. കൃത്യം 9 മണിക്കുതന്നെ വടക്കേക്കര ഗ്രാമ പഞ്ചായത്ത്
പ്രസിഡണ്ട് ശ്രീമതി കാര്‍ത്യായനി സര്‍വന്‍ ദേശീയപതാക ഉയര്‍ത്തി.
സ്വാതന്ത്ര്യദിനറാലി ജനശ്രദ്ധ പിടിച്ചുപറ്റി. ഇപ്രാവശ്യം
പിടിഎ കമ്മിറ്റിയും മാതൃസംഗമം കമ്മിറ്റിയും സജീവമായി എല്ലാ പ്ര
വര്ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. മധുരപലഹാരവിതരണവും
കലാപരിപാടികളും ആഘോഷത്തിനു മോടി കൂട്ടി. സ്വാതന്ത്ര്യദിന
ക്വിസില്‍ സോണിയ ഒന്നാം സ്ഥാനവും ലക്ഷ്മി രണ്ടാം സ്ഥാനവും നേടി .
പ്രസംഗ മത്സരത്തില്‍ സാദ്ധ്വി ഒന്നാം സ്ഥാനവും നിഖ രണ്ടാം സ്ഥാനവും
നേടി. ദേശീയഗാനാലാപന മത്സരത്തില്‍ സാദ്ധ്വി ഒന്നാം സ്ഥാനവും
സോണിയ രണ്ടാം സ്ഥാനവും നേടി.





No comments:
Post a Comment