Friday, 26 December 2014

ഗാന്ധിദര്‍ശന്‍ ക്ലബ്‌ രൂപീകരണo

ഒക്ടോബര്‍  മഹാത്മജിയുടെ ജന്മദിനം..
ആ പുണ്യാത്മാവിനെ അടുത്തറിയുക എന്നലക്ഷ്യത്തോടെ
ഞങ്ങള്‍ ഗാന്ധിദര്‍ശന്‍  ക്ലബ്‌ രൂപീകരിച്ചു . ഗാന്ധിജിയെ അറിയുക എന്നാല്‍ രാജ്യത്തെ അറിയുക എന്നതാണ്.
      സ്ക്കൂള്‍ ഹാളില്‍ കൂടിയ ചടങ്ങില്‍ വെച്ച് വടക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ശ്രീ മോഹനന്‍ അവര്‍കള്‍ ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ ഉത്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന്
പ്രശസ്ത ബാലസാഹിത്യകാരനായ ശ്രീ രാജന്‍ കോട്ടപ്പുറം
ഗാന്ധിജിയെ കുറിച്ച് രസകരമായി ക്ലാസെടുത്തു. സ്കൂള്‍ ലീഡര്‍ സാദ്ധ്വി മികച്ച പ്രസംഗം അവതരിപ്പിച്ചു. ഇതൊരു തുടക്കം മാത്രം. ആ വിശ്വ ഗുരുവിന്റെ അനുഗ്രഹത്തോടെ ഈ നാടിനും കുഞ്ഞുങ്ങള്‍ക്കും വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കട്ടെ.....











No comments:

Post a Comment