Wednesday, 2 November 2016



                           കേരളപ്പിറവി ആഘോഷം 




































                       കേരളത്തിനു 6 0 വയസ്സ് .വജ്ര ജൂബിലി ആഘോഷിക്കുന്ന 

           ഈവേളയില്‍ ഞങ്ങളും വിവിധ പരിപാടികളോടെ  ആ സന്തോഷത്തില്‍ 

           പങ്കുചേര്‍ന്നു.നമ്മുടെ നാടിന്റെയും ഭാഷയുടെയും പ്രാധാന്യം 

           ഉള്‍കൊണ്ട പ്രതിജ്ഞ ചൊല്ലി അസ്സെംബ്ളി ആരംഭിച്ചു.,ഓരോ

           ക്ലാസുകളായി ദേശഭക്തിഗാനങ്ങള്‍ അവതരിപ്പിച്ചു മലയാളഭാഷയുടെ 

          സൌന്ദര്യവും ലാളിത്യവും ഉയര്‍ത്തിക്കാട്ടുന്ന ഗാനങ്ങള്‍, കവിതകള്‍,

          അധ്യാപകരും ഇതില്‍ പങ്കുചേര്‍ന്നു. തുടര്‍ന്ന് ഓരോ ക്ലാസ്സും വ്യത്യ 

           സ്ത പ്രദര്‍ശനങ്ങള്‍  സംഘടിപ്പിച്ചിരുന്നു.ഉച്ചക്ക് പായസമാധുരവും 

          ചേര്‍ന്നപ്പോള്‍ ആഘോഷം ഏറെ മാധുര്യമാര്‍ന്നതായി .ഒന്നാം ക്ലാസുകാര്‍

            നാടന്‍ പലഹാരങ്ങള്‍ പ്രദര്‍ശിപ്പിച്ചു. രണ്ടാം ക്ലാസ് പയറു വര്‍ഗ 

           വിഭവങ്ങളുമായി എത്തി.മൂന്നാം  ക്ലാസ് നാടന്‍ കറികളാണു കൊണ്ടു 

           വന്നത്.ഓല കൊണ്ട് ഉണ്ടാക്കിയ കളിപ്പാട്ടങ്ങള്‍ ഏറെ ശ്രദ്ധ നേടി.
         
            നാലാം ക്ലാസുകാര്‍ കേരളിയ കലാരൂപങ്ങളുടെ ചാര്‍ട്ടുകള്‍ തയ്യാറാക്കി.



                        

No comments:

Post a Comment