ആനിവേഴ്സറി 2016 - 17
ഈ വര്‍ഷത്തെ വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്തൃ
ദിനാഘോഷവും വളരെ ആഘോഷമായി കൊണ്ടാടി.സനിത, ആതിര
എന്നിവര്‍ കലാപരിപാടികള്‍ക്ക് പരിശീലനം നല്‍കി. ദിവസങ്ങള്‍ക്കു
മുന്‍പേ എസ് എം സി അംഗങ്ങള്‍ ക്ലീനിംഗ്, അലങ്കരിക്കല്‍ , ഫണ്ട് കണ്ടെത്തല്‍ ,
സമ്മാനങ്ങള്‍ പൊതിയല്‍ എന്നിവയിലെല്ലാം വ്യാപൃതരായിരുന്നു.അവരാണ്
ഈ വിദ്യാലയത്തിന്റെ ശക്തി..കുട്ടികളെ ഒരുക്കാനും ഭക്ഷണം വിളമ്പാനും
എല്ലാം സ്വയമറിഞ്ഞു അവര്‍ ചെയ്തപ്പോള്‍ ഏറ്റവും മനോഹരമായി
പരിപാടികള്‍ നടത്താന്‍ കഴിഞ്ഞു.രാവിലെ 10 മണിക്ക് വടക്കേക്കര ഗ്രാമ
പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അംബ്രോസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ
സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ശ്രീ ഗോപി ആദ്ധ്യക്ഷം വഹിച്ചു.
എസ് എം സി ചെയര്‍മാന്‍ ശ്രീമതി അന്നമ്മ ആന്‍ റ്റണി എല്ലാവര്‍ക്കും
സ്വാഗതം ആശംസിച്ചു. ഹെട്മിസ്സ്ട്രസ്ശ്രീമതി സുമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഈ വര്‍ഷത്തെ മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് നേടിയ ശ്രീ
ബിജു മാഷിനെ വേദിയില്‍ ആദരിച്ചു. ദേശീയ കരിക്കുലം കമ്മിറ്റിയിലേക്ക്
തെരഞ്ഞെടുക്കപ്പെട്ട ശ്രീ സാജു തുരുത്തിലിനെയും ആദരിച്ചു. എസ് എസ് എല്‍
സി ക്ക് ഫുള്‍ എ+ വാങ്ങിയ പൂര്‍വ വിദ്യാര്‍ഥി കള്‍ക്ക് ഉപഹാരങ്ങള്‍
നല്‍കി. മികച്ച വിജയം നേടിയ കുട്ടികള്‍ക്കും കലാപ്രതിഭാകള്‍ക്കും
സമ്മാനങ്ങള്‍ നല്‍കി. തുടര്‍ന്ന് കലാപരിപാടികള്‍ നടന്നു.മികവാര്‍ന്ന









No comments:
Post a Comment